Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asim Munir

'വ​ള​രെ അ​സാ​ധാ​ര​ണ മ​നു​ഷ്യ​ർ'; ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​നെ​യും അ​സിം മു​നീ​റി​നെ​യും പ്ര​ശം​സി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​നെ​യും സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റി​നെ​യും പ്ര​ശം​സി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

യു​എ​സ്-​ഇ​റാ​ൻ കൂ​ടി​ക്കാ​ഴ്ച, ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ​യും അ​സിം മു​നീ​റി​ന്‍റെ​യും "ദ​യ​യു​ള്ള​തും വ​ള​രെ ക​ഴി​വു​ള്ള​തു​മാ​യ നേ​തൃ​ത്വ​ത്തി​ലൂ​ടെ" ന​ട​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​വ​ർ വ​ള​രെ അ​സാ​ധാ​ര​ണ​രാ​യ മ​നു​ഷ്യ​രാ​ണ്. ഇ​ന്ത്യ​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ സം​ഭ​വി​ച്ച് ന​ഷ്ട​മാ​യേ​ക്കാ​മാ​യി​രു​ന്ന 30 മു​ത​ൽ 50 ദ​ശ​ല​ക്ഷം ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച​തി​ന് അ​വ​ർ എ​നി​ക്ക് നി​ര​ന്ത​രം ന​ന്ദി പ​റ​യു​ന്നു.-​ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു.

മു​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​യാ​യ അ​സിം മു​നീ​റി​നെ ത​ന്‍റെ "പ്രി​യ​പ്പെ​ട്ട ഫീ​ൽ​ഡ് മാ​ർ​ഷ​ൽ" എ​ന്നാ​ണ് ട്രം​പ് പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. ഇ​രു​വ​രും വൈ​റ്റ്ഹൗ​സി​ൽ വ​ച്ച് ര​ണ്ട് ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

International

പാ​ക് ആ​ർ​മി ചീ​ഫ് അ​മേ​രി​ക്ക​യി​ൽ; ട്രം​പു​മാ​യി വൈ​റ്റ്ഹൗ​സി​ൽ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പും പാ​ക്കി​സ്ഥാ​ൻ ആ​ർ​മി ചീ​ഫ് ജ​ന​റ​ൽ സ​യ്യി​ദ് അ​സിം മു​നീ​റു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

യു​എ​സ് ആ​ർ​മി​യു​ടെ 250-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് മു​നീ​റി​നെ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ച​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് (വാ​ഷിം​ഗ്ട​ൺ സ​മ​യം) വൈ​റ്റ്ഹൗ​സി​ലെ കാ​ബി​ന​റ്റ് റൂ​മി​ൽ വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത് എ​ന്നി​വ​രു​മാ​യും സ​യ്യി​ദ് അ​സിം മു​നീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Latest News

Corehub Up